മൂന്നു കഴുതകള്‍ ഡല്‍ഹിയിലെ ചെന്കൂടയ്ക്ക് മുന്നിലൂടെ നടക്കുകയായിരുന്നു.കൂടയുടെ അടന്നു കിടന്ന പാര്‍ക്കില്‍ മൂന്നു നായ്ക്കള്‍ കിടന്നുറങ്ങുന്നത് ഒരു കഴുത കണ്ടു
"നോക്കൂ ,എന്ത് സ്വതന്ത്രിയത്തോടെയാനവ അവിടെ കിടന്നുറങ്ങുന്നത്"അവന്‍ പരന്നു.
ശരിയാ , നമുക്കനെന്കില്‍ അതിനകത്തെക്ക് നോക്കാന്‍ പോലും അനുവാദമില്ല" രണ്ടാമന്‍ പരിഭാവിച്ച്ച്ചു.
കൂട്ടത്തില്‍ വയസ്സന്‍ കഴുത പരന്നു"നിങ്ങള്‍ക്കറിയാമോ ഇതാരാണ് നിര്മിച്ചതെന്നു?
"ഇല്ല ആരാണ്?" കുട്ടിക്കഴുതയ്ക്ക് ആവേശമായി.
മനുഷ്യരല്ലേ?' അതിലെന്താ സംശയമെന്ന മട്ടില്‍ രണ്ടാമന്‍.
"അങ്ങനെ പറയുന്നു എന്നല്ലാതെ സത്യം അതല്ല"വയസ്സന്‍ കഴുത പ്രതിവചിച്ചു.
ഏതായാലും ആ പട്ടികലായിരിക്കൈല്ല" രണ്ടാമന്‍ ദേഷ്യത്തോടെ.
സത്യത്തില്‍ അത് നിര്‍മ്മിച്ചത് നമ്മുടെ പിതാമാഹന്മാരായിരുന്നു"
സത്യമാണോ പറയുന്നതു? കൊച്ചു കഴുതയ്ക്കു വിശ്വസിക്കാനായില്ല
അതെ ,ഈ കോട്ടയ്ക്ക് വേണ്ട സുന്ദരമായ കല്ലുകള്‍ മുഴുവന്‍ ചുമന്നു കൊണ്ടു വന്നത് നമ്മുടെ പൂര്വീകരായ കഴുതകലായിരുന്നു.ഈ കെട്ടിടം മാത്രമല്ല ലോകത്തിലെ സുന്ദരമായ ,ഇന്നു മനുഷ്യന്‍ കയ്യടക്കി വെച്ചിരിക്കുന്ന .നായ്ക്കള്‍ സ്വതന്ത്രമായി വിഹരിക്കുന്ന എല്ലാ കെട്ടിടങ്ങളും നമ്മുടെ വിയര്‍പ്പു തുള്ളികള്‍ പോടിന്നതാണ്.അതായത് നമുക്കു മാത്രം അവകാശപ്പെട്ടതാണ്.
"എന്കില്‍ അത് നമ്മള്‍ കയ്യടക്കെണ്ടാതല്ലേ? കുട്ടിക്കഴുതകള്‍ ചോദിച്ചു.
അങ്ങനെ പിറ്റേന്നു തന്നെ പോരാടം ആരംഭിക്കാന്‍ മൂന്നു കഴുതകളും തീരുമാനിച്ചു.വഴി ആലോചിക്കനായി മൂവരും തല താഴ്ത്തി കുത്തനെ നില്‍പ്പ് തുടങ്ങി.
വര്‍ഷങ്ങള്‍ കഴിന്നു ഏറ്റവും ചെറിയ കഴുത തന്റെ കുന്നുങ്ങലോടും ഇതേ കാര്യം പരന്നു.അങ്ങനെ അവയും ഒരു വഴി ആലോചിച്ചു നില്‍പ്പ് തുടങ്ങി.